
മദ്രസകൾ പൂട്ടേണ്ടെന്ന് കോടതി
- ബാലാവകാശ കമ്മീഷൻ നിർദേശങ്ങളിലെ നടപടികൾ സ്റ്റേ
ന്യൂഡൽഹി :രാജ്യത്തെ മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി വിലക്കി.

അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർഥികളെയും മാറ്റാനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയത്.