മധുവിന് പിറന്നാൾ സമ്മാനം; വെബ്സൈറ്റ് പുറത്തിറക്കി മകൾ

മധുവിന് പിറന്നാൾ സമ്മാനം; വെബ്സൈറ്റ് പുറത്തിറക്കി മകൾ

  • മധുവിന്റെ ജീവചരിത്രം, അഭിമുഖങ്ങൾ, ലേഖനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്

ലയാളത്തിന്റെ മഹാനടൻ മധു 91ന്റെ നിറവിൽ. ജന്മദിനമായ ഇന്ന്, അദ്ദേഹത്തിന്റെ കലാജീവിതത്തെ സംബന്ധിക്കുന്ന വെബ്സൈറ്റ് പുറത്തിറക്കി. സിനിമയിലെ 61 വർഷത്തെ മധുവിൻ്റെ സംഭാവനകൾ വിവരിക്കുന്ന വെബ്സൈറ്റ് മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്നാണ് ജന്മദിന സമ്മാനമായി നൽകിയത്.

അപൂർവമായ ചിത്രങ്ങൾ, ഹിറ്റ് ഗാനങ്ങൾ, ജീവചരിത്രം, അഭിമുഖ സംഭാഷണങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവയെല്ലാം ചേർന്ന് ജീവിതത്തിലൂടെയുള്ള സമഗ്രമായ ഒരു സഞ്ചാരമാണ് വെബ്സൈറ്റ്.വെബ്സൈറ്റ് ഇന്ന് സിനിമാ സഹപ്രവർത്തകരും കല, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ അവതരിപ്പിക്കും.

അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം. ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്‌ണൻ, ഷീല, ശാരദ, സത്യൻ അന്തിക്കാട് എന്നിവർ എഴുതിയ 450-ലധികം സിനിമകൾ,150 ഹിറ്റ് ഗാനങ്ങൾ, മധുവിന്റെ ജീവചരിത്രം, അഭിമുഖങ്ങൾ, ലേഖനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

വെബ്സൈറ്റ് ലിങ്ക്: https://www.madhutheactor.com

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )