
മധുസൂദനൻ ഭരതാജ്ഞലിയ്ക്ക് ഭാരത് ഭൂഷൺ അവാർഡ്
- അവാർഡ് ദാന ചടങ്ങ് ഡിസംബർ 22ന് ഭോപ്പാലിൽ
ന്യൂ ഡൽഹി/കൊയിലാണ്ടി :2024 ലെ ഭാരത് ഭൂഷൺ അവാർഡ് നർത്തകൻ ഡോ: മധുസൂദനൻ ഭരതാജ്ഞലിയ്ക്ക്. ഡൽഹിയിലെ DEAA NCERT ആർട്ട് എഡ്യൂക്കേറ്ററും അസി പ്രൊഫസറുമാണ്. കൊയിലാണ്ടി ഭരതാഞ്‌ജലി നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകനും ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ക്ലാസിക്കൽ നർത്തകനുമാണ്.

അവാർഡ് ദാന ചടങ്ങ് ഡിസംബർ 22 ന് രാവിലെ 11:00 മണിക്ക് ഭോപ്പാലിൽ വെച്ച് നടക്കും.
CATEGORIES News
