
മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി
- മനോരമക്ക് തന്റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയില്ലേ എന്നാണ് മണികണ്ഠൻ
കൊച്ചി: മറ്റൊരാളെ അറസ്റ്റ് ചെയ്ത വാർത്തയ്ക്ക് തന്റെ പടം ദുരുപയോഗം ചെയ്ത മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി. നടൻ കൂടിയായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ വാർത്തക്കാണ് മനോരമ മണികണ്ഠന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. മനോരമക്ക് തന്റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയില്ലേ എന്നാണ് മണികണ്ഠൻ ചോദിക്കുന്നത്.

മലയാള മനോരമയുടെ മലപ്പുറം എഡിഷനിലെ വാർത്തയിലായിരുന്നു ഇത്. അനധികൃത സ്വത്ത് സമ്പാദനക്കേസ്; നടൻ മണികണ്ഠനു സസ്പെൻഷൻ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. നടൻ കൂടിയായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കെ മണികണ്ഠന് സസ്പെൻഷൻ എന്ന് വാർത്തയിൽ പറയുന്നു. ഈ വാർത്തയ്ക്കാണ് മണികണ്ഠൻ ആചാരിയുടെ പടം തെറ്റായി വെച്ചത്.
CATEGORIES News