മന്ത്രിമാരുടെ ശമ്പളം കൂട്ടണം; രാഷ്ട്രീയ പാർട്ടികളോട് നിലപാട് അറിയിക്കാൻ സർക്കാർ

മന്ത്രിമാരുടെ ശമ്പളം കൂട്ടണം; രാഷ്ട്രീയ പാർട്ടികളോട് നിലപാട് അറിയിക്കാൻ സർക്കാർ

  • നിലവിൽ മന്ത്രിമാരുടെ ശമ്പളം 97, 429 രൂപയും എംഎൽഎമാരുടേത് 70,000 രൂപയുമാണ്

തിരുവനന്തപുരം:സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടുന്നതിൽ സർക്കാരിന് ആശയകുഴപ്പം. ശമ്പളം കൂട്ടുന്നതിൽ നിലപാട് അറിയിക്കാൻ രാഷ്ട്രീയപാർട്ടികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജനങ്ങളുടെ വേതനം കൂട്ടിയിട്ട് തങ്ങളുടെ ശമ്പളം കൂട്ടിയാൽ മതിയെന്ന് മന്ത്രിമാർ പറയണമെന്ന് ആശവർക്കർമാർ പരിഹസിച്ചു.


2018ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ അവസാനമായി വർധിപ്പിച്ചത്. നിലവിൽ മന്ത്രിമാരുടെ ശമ്പളം 97, 429 രൂപയും എംഎൽഎമാരുടേത് 70,000 രൂപയുമാണ്. ഇത് അപര്യാപ്ത‌മാണെന്ന് എംഎൽഎ മാർ പലരും പരാതിപ്പെട്ടിരുന്നു. ഇതേപ്പറ്റി പഠിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ 35 ശതമാനം ശമ്പളവർധനക്ക് ശുപാർശയും ചെയ്തു. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ശുപാർശയുടെ ഫയൽ എത്തിയെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അറിയട്ടെയെന്ന നിർദേശമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.അതേസമയം രൂക്ഷ വിമർശനമാണ് സർക്കാർ നീക്കത്തിനെതിരെ വേതന വർധനവിനായി സമരം ചെയ്യുന്ന ആശാവർക്കർമാർ ഉന്നയിച്ചത്. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുമ്പോൾ ശമ്പളവർധന ജനവികാരം എതിരാക്കുമോ എന്ന ഭയവും സർക്കാരിനുണ്ട്. നേരത്തെ പിഎസ്‌സി അംഗങ്ങളുടെ ശമ്പളവർധന വലിയ വിമർശനം ഉയർത്തിയിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )