മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ആയിഷാ പോറ്റി

മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ആയിഷാ പോറ്റി

  • വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ ഗുരുതര ആരോപണം.

മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ആയിഷാ പോറ്റി

കൊട്ടാരക്കര : മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നും ഒതുക്കിയതിൽ കെ എൻ ബാല ഗോപാലിനും പങ്കുണ്ടെന്നും അയിഷ പോറ്റി.വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ ഗുരുതര ആരോപണം. പലവട്ടം ബാലഗോപാലിനോടും പരാതി പറഞ്ഞു. പൊതുമണ്ഡലത്തിൽ അയിഷ വേണ്ടെന്ന് തീരുമാനിച്ചു.

വോട്ട് പിടിക്കാൻ മാത്രം സിപിഎമ്മിന് തന്നെ വേണമെന്നും അയിഷ പോറ്റി പറഞ്ഞു. സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രിയാണെന്നും മന്ത്രിയുടെ പിന്തുണയോടെ തേജോവധം ചെയ്യുന്നുവെന്നും അയിഷ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഇതെല്ലാം ബാലഗോപാലിന്റെ പൂർണ അറിവോടെയാണ്. ജനങ്ങൾ തനിക്കൊപ്പമെന്ന് അവർ ഭയപ്പെടുന്നുവെന്നും അയിഷ പോറ്റി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )