
മന്ത്രി കെ രാജൻ ഒല്ലൂരിൽ വീണ്ടും മത്സരിക്കും
- തൃശൂർ ജില്ലയിൽ സിപിഐ മത്സരിക്കുന്നത് അഞ്ചിടങ്ങളിലാണ്
തൃശൂർ: തൃശൂർ ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി. റവന്യു മന്ത്രി കെ രാജൻ ഇത്തവണയും ഒല്ലൂരിൽ തന്നെ മത്സരിക്കും. തൃശൂർ ജില്ലയിൽ സിപിഐ മത്സരിക്കുന്നത് അഞ്ചിടങ്ങളിലാണ് . കൊടുങ്ങല്ലൂരിൽ കെജി ശിവാനന്ദനും കൈപ്പമംഗലത്ത് കെകെ വത്സരാജും മത്സരിക്കും. നാട്ടികയിൽ സിസി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം.

തൃശൂർ മണ്ഡലത്തിൽ വനിത സ്ഥാനാർത്ഥിയായിരിക്കും മത്സരിപ്പിക്കുക. സാറാമ്മ റോബ്സണും ഷീല വിജയകുമാറുമാണ് പരിഗണനയിലുള്ളത്. ഇവരല്ലെങ്കിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെയും പരിഗണിക്കുന്നുണ്ട്.
CATEGORIES News
