
മന്ത്രി ജി.ആർ അനിലിനെതിരെയുള്ള പരാമർശത്തിൽ നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ്
- ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശം.
തിരുവനന്തപുരം:ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പച്ചക്കള്ളം പറയുന്നു എന്ന പരാമർശത്തിൽ നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശം.

ഇത്തരത്തിലുള്ള ഒരു പരാമർശം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. ഭാവി തലമുറക്ക് മോശം മാതൃകയായി ഈ പരാമർശം സഭരേഖകളിൽ ഉണ്ടാകാൻ പാടില്ല. അതിനാൽ രേഖകളിൽ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് താൻ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും പ്രതിപക്ഷനതാവ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട് അനുകരണീയ മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.
CATEGORIES News
