
മന്ത്രി വീണ ജോർജിനു വാഹനാപകടത്തിൽപരിക്ക്
മഞ്ചേരി : ആരോഗ്യ മന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. രാവിലെ മഞ്ചേരിയിൽ വെച്ചാണ് അപകടം.മന്ത്രിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടി യിടിക്കുകയായിരുന്നു.
മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നറിയുന്നു. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് വരികയായിരുന്നു മന്ത്രി.