
മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ഡൊമിനിക് & ദ ലേഡീസ് പേഴ്സ് ടീസർ പുറത്ത്
- ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം
മമ്മൂട്ടിയെ നായകനായ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു സംഘട്ടനത്തിന് തയ്യാറാക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ രസകരമായ സംഭാഷണമാണ് ടീസറിന്റെ ഹൈലൈറ്റ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്‌ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
