
മലപ്പുറം എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം
- തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുക
തിരുവനന്തപുരം: മലപ്പുറം എസ്പി ക്യാമ്പ് ഓഫീസ് പരിസരത്തെ മരം മുറിച്ചെന്ന പരാതിയിൽ എസ്പി സുജിത് ദാസിനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുക. അന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. നിലവിൽ കേസെടുക്കാതെയാണ് പ്രാഥമിക അന്വേഷണം.
CATEGORIES News
