മലപ്പുറത്ത് ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറത്ത് ഗസ്റ്റ് അധ്യാപക നിയമനം

  • കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്സ്, ബോട്ടണി വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കും

മലപ്പുറം: മലപ്പുറത്തെ സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇകണോമിക്സ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി, ഉർദു എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. മാത്രമല്ല, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

താത്പര്യമുള്ളവർ അപേക്ഷയും പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാത്യക https://gwcmalappuram.ac.in/m വെബ്സൈറ്റിൽ ലഭ്യമാണ്.) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ 30ന് വെകീട്ട് അഞ്ചിന് മുൻപായി തപാൽ വഴിയോ/നേരിട്ടോ കോളേജിൽ നൽകണം.

ഫോൺ-9188900203, 04832972200. അഭിമുഖ തിയതി പിന്നീട് അറിയിക്കും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )