
മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
- പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പോലീസ്
മലപ്പുറം: 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് പോലീസ് പിടിയിലായത് .അതേസമയം കൊച്ചിയിൽ നിന്നെത്തുന്ന നടിമാർക്ക് നൽകാനാണ് എംഡിഎംഎ കൈവശം വെച്ചതെന്നാണ് സംഭവത്തിൽ ആദ്യം പിടിയിലായ കാളികാവ് സ്വദേശി മുഹമ്മദ് ഷബീബ് പോലീസിനോട് പറഞ്ഞത്. പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

വഴക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിലെ കാറിൽ നിന്നാണ് എംഡിഎ കണ്ടെത്തിയത് . ഒമാനിൽ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തിൽ മുഹമ്മദ് ഷബീബ് പോലീസിനോട് പറഞ്ഞത്.
CATEGORIES News