
പരമാവധി ജലനിരപ്പിലെത്തി മലമ്പുഴ ഡാം; സഞ്ചാരികൾക്ക് നിയന്ത്രണം
- ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ
പാലക്കാട്: മലമ്പുഴ ഡാം പരമാവധി ജലനി രപ്പായ 115.06 മീറ്ററിലെത്തിയെന്ന് ക്സിക്യൂട്ടിവ്എൻജിനീയർ അറിയിച്ചു. 2018നുശേഷം ആദ്യമായാണ് പരമാവധി ജലനിരപ്പിൽ എത്തിനിൽക്കുന്നത്. ഇതോടെ ജലത്തിന്റെ അളവ് ഡാമിൻ്റെ പൂർണ സംഭരണ ശേഷിയായ 226 ഘനയടിയായി ഉയർന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ യാണ് പെയ്യുന്നത്. കഴിഞ്ഞ ദിവസം മല വെള്ളപ്പാച്ചിലുമുണ്ടായി. ഡാം ടോപ്പിലേ ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
CATEGORIES News