
മലയാളി ഫ്രം ഇന്ത്യ ഒടിടി ടിയിലേക്ക്
- സോണി ലൈവിലൂടെ ജൂലൈ 5 ന് സ്ട്രീമിംഗ് ആരംഭിക്കും
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഒടിടിയിലേക്ക്. മെയ് 1നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്.ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു.
നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമെന്നാണ് അണിയറക്കാർ വിശേഷിപ്പിച്ചിരുന്നത്.പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലൈവിലൂടെയാണ് ചിത്രം എത്തുക. ജൂലൈ 5 ന് സ്ട്രീമിംഗ് ആരംഭിക്കും.
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്റേത് ആയിരുന്നു. സുദീപ് ഇളമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.