
മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
- കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
ബംഗളൂരു:മലയാളി വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.വയനാട് മേപ്പാടി സ്വദേശി തറയിൽ ഹൗസ് നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിൽ ആയിരുന്നു. രാമയ്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഷാമിൽ.മാതാവ്: വഹീത. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്. ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

CATEGORIES News