മലയാള ഭാഷാ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയില്ല

മലയാള ഭാഷാ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയില്ല

  • അനുമതി നിഷേധിക്കുന്നുവെന്ന അറിയിപ്പിൽ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം: മാതൃഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് നിയമസഭപാസാക്കിയ മലയാള ഭാഷാ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കുന്നുവെന്ന അറിയിപ്പിൽ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ഭാഷയാക്കി സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമർശനമുയർത്തിയിരുന്നു. ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബിൽ അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ് രാഷ്ട്രപതിക്ക് അയച്ചത്. ബിൽ പാസാക്കിയെങ്കിലും ഭരണമുന്നണിയിൽനിന്നുതന്നെ അത് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുമെന്ന അഭിപ്രായമുയർന്നിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )