
മസ്കറ്റിൽ നേരീയ ഭൂചലനം
- 2.3 തീവ്രത രേഖപ്പെടുത്തി
മസ്കറ്റ്: നേരിയ ഭൂചലനം രേഖപ്പെടുത്തി. മസ്‌കറ്റ് ഗവർണറേറ്റിൽ ഉണ്ടായ ഭൂചലനം റിക്‌ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഭൂചലനമെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

മസ്കത്ത് നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ തെക്കു പടിഞ്ഞാറായി ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. മസ്കറ്റ്, മത്ര, വാദി കബീർ, മത്ര, റൂവി, സിദാബ്, എം.ബി.ഡി ഏരി എന്നീ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു . ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്