മസ്റ്ററിങ്;5 ലക്ഷം അംഗങ്ങൾക്ക് അടുത്ത മാസം റേഷൻ മുടങ്ങും

മസ്റ്ററിങ്;5 ലക്ഷം അംഗങ്ങൾക്ക് അടുത്ത മാസം റേഷൻ മുടങ്ങും

  • കേന്ദ്രസർക്കാർ മസ്റ്ററിങ്ങിനു അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ മസ്‌റ്ററിങ് നടത്താത്ത 5 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് അടുത്ത മാസം മുതൽ റേഷൻ മുടങ്ങും. ഈ കാർഡുകളിലെ അംഗങ്ങളിൽ ആരെങ്കിലും മസറിങ് നടത്തിയിട്ടുണ്ടെങ്കിൽ കാർഡ് റദ്ദാക്കില്ല, നടത്തിയവർക്കുള്ള റേഷൻ ലഭിക്കും. നടത്താത്തവരെ മാത്രം താൽക്കാലികമായി ഒഴിവാക്കി നോൺ കേരള റസിഡന്റ്സ് (എൻആർകെ)സ്റ്റാറ്റസ് നൽകും.

ഇവർക്ക് മസ്റ്ററിങ്ങിനു 3 മാസത്തെ സാവകാശം നൽകും. ഇതുസംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ കമ്മിഷണർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. കേന്ദ്രസർക്കാർ മസ്റ്ററിങ്ങിനു അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )