
മഹാകുംഭമേള; ഇത്തവണ 40 കോടിയോളം ആളുകൾ എത്തുമെന്ന് റിപ്പോർട്ട്
- 4000 ഹെക്ടറിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്,
പ്രയാഗ് രാജ് : യുപിയിലെ പ്രയാഗ്‌രാജിൽ ഇന്നലെ രാവിലെയാണ് മഹാകുംഭമേളയ്ക്ക് തുടക്കമായത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ഒന്നിച്ച് പങ്കെടുക്കുന്ന വലിയ ചടങ്ങാണിത്. ഇത്തവണത്തെ മഹാകുംഭമേളയ്ക്ക് 40 കോടിയോളമാളുകൾ എത്തുമെന്നാണ് കരുതുന്നത്. ആദ്യ ദിനം 60 ലക്ഷത്തിന് മുകളിൽ വിശ്വാസികൾ സ്‌നാനം നടത്തി എന്നാണ് കണക്കുകൾ.

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് ഇത്തവണ മഹാകുംഭമേള. 4000 ഹെക്ടറിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. 45 ദിവസത്തെ പരിപാടിക്ക് 7000 കോടി രൂപയാണ് ബജറ്റ്. എന്നാലിത് ലക്ഷക്കണക്കിന് കോടിയുടെ വരുമാനവും കൂടിയാണ് യുപിയുടെ സാമ്പത്തിക രംഗത്തുണ്ടാക്കുന്നത്.40 കോടി പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മേളയിൽ ഒരോരുത്തരുടെയും ശരാശരി ചെലവ് 5,000 രൂപ വീതമായി കണക്കാക്കിയാൽ ഉത്തർപ്രദേശിൻ്റെ അക്കൗണ്ടിലെത്തുക 2 ലക്ഷം കോടി രൂപയാണ്. ഇത് 4 ലക്ഷം കോടി രൂപ വരെ ഉയരാമെന്നാണ് ന്യൂസ് ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ട്.