
മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; മരണം 340, കണ്ടെത്താനുള്ളത് 206 പേരെ
- രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു
മേപ്പാടി :വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരെ തിരഞ്ഞും കാണാതായവരെ അന്വേഷിച്ചും രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക് കടന്നു.
ഉരുൾപൊട്ടലിൽ കഴിഞ്ഞ ദിവസം മാത്രം 22 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് പുറമെ ശരീര ഭാഗങ്ങളും എത്തിയതായി രക്ഷാസേനാഗംങ്ങൾ പറയുന്നു. ഇതുവരെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 340 ആണ്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.
CATEGORIES News