മഹാനവമി, വിജയദശമി അവധി : കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു

മഹാനവമി, വിജയദശമി അവധി : കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു

  • കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം: മഹാനവമി, വിജയദശമി എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )