മാജിക് മഷ്‌റൂം ലഹരി തന്നെ; കേസെടുക്കാൻ ഒരുങ്ങി എക്സൈസ്

മാജിക് മഷ്‌റൂം ലഹരി തന്നെ; കേസെടുക്കാൻ ഒരുങ്ങി എക്സൈസ്

  • ഹൈക്കോടതിവിധിക്കെതിരേ അപ്പീൽ നൽകും

തിരുവനന്തപുരം: മാജിക് മഷ്‌റൂം ലഹരിപദാർഥമായി കണക്കാക്കി കേസെടുക്കാൻ എക്സൈസിന്റെ തീരുമാനം. മയക്കുമരുന്നായോ മയക്കുമരുന്ന് കലർത്താൻ കഴിയുന്ന മിശ്രിതമായോ മാജിക് മാഷ്‌റൂമിനെ കാണാൻ കഴിയില്ലെന്ന ഹൈക്കോടതിവിധിയുണ്ടെങ്കിലും നിയമനടപടി തുടരാനാണ് എക്സൈസിന് ലഭിച്ച ഉപദേശം.ഹൈക്കോടതിവിധിക്കെതിരേ അപ്പീലും നൽകും.

മാജിക് മഷ്‌റൂമിൽ സൈലോസൈബിൻ എന്ന ലഹരിവസ്‌തു അടങ്ങിയിട്ടുണ്ട് . എത്രശതമാനം ലഹരിയുണ്ടെന്ന് കണക്കാക്കി കേസെടുത്തിട്ടില്ലെന്നാണ് കോടതി പരാമർശം. സൈലോസൈബിൻ ലഹരിയായതിനാൽ എത്രശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്ന നിയമോപദേശമാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്.
മാജിക് മഷ്‌റൂം പിടികൂടുന്ന കേസുകളിലെല്ലാം ജാമ്യമില്ലാവകുപ്പാണ് ചുമത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )