മാതളത്തിന് ഗുണങ്ങളേറെ; ഡയറ്റിനൊപ്പം കൂട്ടാം

മാതളത്തിന് ഗുണങ്ങളേറെ; ഡയറ്റിനൊപ്പം കൂട്ടാം

  • മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ ധാരാളമായി സഹായിക്കും

ഴങ്ങളിൽ പോഷകത്തിന്റെ കാര്യത്തിൽ മുന്നിലാണ് മാതളനാരങ്ങ(അനാർ). ധാരാളം ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച കലവറയാണിത് . കലോറി കുറഞ്ഞ ഈ പഴത്തിൽ ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളമായി ഉൾപ്പെട്ടിട്ടുണ്ട്.

മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ ധാരാളമായി സഹായിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകാരമാണ്. മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോളിനെ തടയാൻ സഹായിക്കുന്നതാണ്. മാതളനാരങ്ങ പോളിഫെനോളുകളും ഫ്ളേവനോയിഡുകളും ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസാണ്.

ഇത് പതിവായി കഴിച്ചാൽ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഇറാനിയൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.കൂടാതെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതിലുള്ള വിറ്റാമിൻ സി ഉൾപ്പെടെ അവശ്യ വിറ്റാമിനുകൾക്ക് കഴിയും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ കൂട്ടും. ഇത് അണുബാധകളെ ചെറുക്കുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു.

( ആരോഗ്യ വിദഗ്ധരുടെ നിർദേശത്തിന് ശേഷം മാത്രം ഭക്ഷണത്തിൽ മാറ്റം വരുത്തുക)

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )