മാധ്യമങ്ങൾ ധർമ്മം മറക്കുന്നു -മാത്യു കുഴൽ നാടൻ
PC: DC BOOKS

മാധ്യമങ്ങൾ ധർമ്മം മറക്കുന്നു -മാത്യു കുഴൽ നാടൻ

  • രാജ്യത്തെ മാധ്യമങ്ങളെ ഭരണാധികാരികളും കോർപ്പറേറ്റുകളും വിലക്കെടുത്തിരിക്കുകയാണെന്നും അതുവഴി രാജ്യവും ജനവും എന്ത് ചിന്തിക്കണം എന്നത് അവരാണ് തീരുമാനിക്കുന്നതെന്നും വി വസീഫ് അഭിപ്രായപെട്ടു.

കോഴിക്കോട് : മാധ്യമങ്ങൾ ഇന്ന് ധർമ്മത്തിൽ നിന്ന് മാറ്റുകയാണെന്നും, ടിവി ചാനലുകൾ റേറ്റിംഗിലേക്ക് മാത്രം ശ്രദ്ധ ചെലുത്തുന്നുവെന്നും മാത്യു കുഴൽ നാടൻ. ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ നടത്തിയ കേരള ലിറ്ററേചർ ഫെസ്റ്റിവലിൽ ‘പുതുകാല രാഷ്ട്രീയത്തെ മാധ്യമങ്ങൾ നിയന്ത്രിക്കുന്നുണ്ടോ?’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ മാത്രം കുറ്റം പറയാൻ കഴിയില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിന് മാധ്യമങ്ങളെ ആശ്രയിക്കുമ്പോയാണ് പ്രശ്നം ഉയരുന്നതെന്നും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാധ്യമ വിമർശനത്തിന് വിധേയമായത് ബിജെപി ആണെന്നും ബിജെപി ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിക്കുന്നത് സ്വഭാവികമാണ്. പ്രതിപക്ഷ വിമർശന മനോഭാവമെന്നത് സ്വാഭാവിക മാധ്യമ രീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമങ്ങൾ വെറും ഉപകരണം മാത്രമായി മാറിയെന്നും മാധ്യമങ്ങൾക്ക് വലിയ ജീർണത വന്നിരിക്കുന്നുവെന്നും ഡിവൈഎഫ്ഐ  സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ ഈ രാജ്യത്തെ രാഷ്ട്രീയമാണ് നിയന്ത്രിക്കുന്നതെന്നും ഇന്ന് അധികാര കേന്ദ്രങ്ങൾ ചെയ്യുന്ന തെറ്റുകൾക്കെതിരെ പ്രതികരിക്കാൻ പോലും മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളെ ഭരണാധികാരികളും കോർപ്പറേറ്റുകളും വിലക്കെടുത്തിരിക്കുകയാണെന്നും അതുവഴി രാജ്യവും ജനവും എന്ത് ചിന്തിക്കണം എന്നത് അവരാണ് തീരുമാനിക്കുന്നതെന്നും വി വസീഫ് അഭിപ്രായപെട്ടു. ഇസ്രായേൽ പലസ്‌തീൻ പ്രശ്‌നം നമുക്ക് മുന്നിൽ എത്ര വൈകാരികമായാണ് നിലനിൽക്കുന്നത്. എന്നാൽ,എത്രമാത്രം മാധ്യമങ്ങൾ ആ വിഷയത്തെ കൈകാര്യം ചെയ്യുന്നുണ്ട്? അത് നമ്മൾ വേണ്ട വിധത്തിൽ ചർച്ച ചെയ്യുന്നില്ല. ഇതാണോ മാധ്യമ ധർമം ?. ജനങ്ങളുടെ പ്രശനങ്ങൾ മാധ്യമങ്ങൾ ചർച്ചക്ക് എടുക്കുന്നില്ല. നിലപാടുകളെയും രാഷ്ട്രീയ നിരീക്ഷണങ്ങളെയും അവതരിപ്പിക്കുമ്പോൾ അതിനെ വ്യക്തിപരമായി കാണുന്നത് മാധ്യമങ്ങളുടെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )