മാനനഷ്ടകേസ് ഫയൽ ചെയ്ത് കെ.സി വേണുഗോപാൽ

മാനനഷ്ടകേസ് ഫയൽ ചെയ്ത് കെ.സി വേണുഗോപാൽ

  • കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രതി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.

കൊച്ചി: തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ തികച്ചും അടിസ്ഥാനരഹിതരമായ വ്യാജ ആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മാനനഷ്ടകേസ് ഫയൽ ചെയ്തു. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീർത്തിയും പ്രതിച്ഛായയും തകർക്കുകയാണ് ലക്ഷ്യമെന്നുംകെ സി വേണുഗോപാൽ പരാതിയിൽ പറയുന്നു.ഹരിയാനയിൽ 2024-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വർഷം കഴിഞ്ഞ് 2026-ൽ മാത്രമാണ് ഉയർന്നുവന്നത്.

ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാർത്ത വരികയും ചെയ്തു. കൂടാതെ 23.2.26ൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്‌കി. കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രതി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )