മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്  ബോബി ചെമ്മണ്ണൂർ

മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ

  • എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്

കൊച്ചി :മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത് . ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജി ജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. നടിയുടെ പരാതിയിലാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. ഹണി റോസിന്റെ രഹസ്യമൊഴി കൂടി പരിഗണിച്ചാകും നടപടികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )