
മാമി തിരോധാനക്കേസിൽ അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്
- പ്രത്യേക അന്വേഷണ സംഘം (എസ്പെഐടി) കണ്ടെത്തിയ ചില തെളിവുകൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്
കോഴിക്കോട് :റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസിൽ തുടരന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം.സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം തുടരന്വേഷണത്തിനു വേഗം കൂട്ടിയത്.
കേസ് പ്രത്യേകസംഘം അന്വേഷിക്കുകയാണെന്നും സമയബന്ധിതമായി കേസ് പൂർത്തിയാക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്പെഐടി) കണ്ടെത്തിയ ചില തെളിവുകൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കൂടാതെ 2023 ഓഗസ്റ്റ് 21 ന് വൈകിട്ട് നഗരത്തിൽനിന്നു കാണാതായ മാമി ഭാര്യയ്ക്കു മെസേജ് അയച്ച മൊബൈൽ ഫോൺ 22 ന് ഉച്ചവരെ തലക്കുളത്തൂർ പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനിൽ ഉള്ളതായി വിവരം കിട്ടിയിട്ടുണ്ട് .തുടർന്ന് ഇതുമായി ബന്ധപ്പെട്ട് എസ്ഐടി പ്രദേശത്തെ 488 വീടുകളിൽ നിരീക്ഷണം നടത്തുകയും മാമി എത്താൻ സാഹചര്യമുള്ള വീടുകളിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.