മാരക രാസലഹരിയുമായി കോഴിക്കോട്ട് ബസ് ഡ്രൈവർ പിടിയിൽ;

മാരക രാസലഹരിയുമായി കോഴിക്കോട്ട് ബസ് ഡ്രൈവർ പിടിയിൽ;

  • ലഹരിമരുന്ന് കൈമാറ്റം പാർക്കിങ് ഗ്രൗണ്ടിൽ

കോഴിക്കോട്:മാരക രാസലഹരിമരുന്നായ 102.88 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും കോഴിക്കോട് ടൗൺ എസിപി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത് .കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സ്വദേശി സഫ്ത്‌താർ ആഷ്‌മി (31), കൂട്ടാളി ബാലുശ്ശേരി മങ്ങാട് അത്തിക്കോട് സ്വദേശി റഫീഖ് (35) എന്നിവരാണ് അറസ്റ്റിലായത്.

ലഹരിമരുന്നിന്റെ ഉപയോഗവും വിൽപനയും ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമായതിനാൽ കഴിഞ്ഞ ഒരു മാസമായി പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഈ ആഴ്ച‌യിൽ തന്നെ ഡാൻസാഫിന്റെ മൂന്നാമത്തെ ലഹരിമരുന്ന് വേട്ടയാണിത്.കോഴിക്കോട്-പുല്ലൂരാംപാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സഫ്‌താർ ആഷ്‌മി. ഇയാൾ മുൻപ് 55 കിലോ കഞ്ചാവുമായി നിലമ്പൂരിൽ നിന്നും 2.5 കിലോ കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടിൽ വച്ചും പിടിയിലായിരുന്നു. റഫീക്ക് ലോറി ഡ്രൈവറാണ്. ആഡംബര കാറുകളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )