മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

  • തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു

തിരുവനന്തപുരം:സംസ്ഥാനത്ത് മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു. എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു സ്ഥാനാർത്ഥികൾ. .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )