മാലിന്യം നീക്കാൻ നടപടിയില്ല

മാലിന്യം നീക്കാൻ നടപടിയില്ല

  • കാൽനടക്കാർ കേരള ക്വയർ റോഡിൽ നിന്ന് കോടതി ഭാഗത്തേക്ക് എളുപ്പത്തിൽ കാൽ നടയാത്ര ചെയ്തിരുന്ന ഭാഗമാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്

വടകര:വടകര നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് ശുചീകരിക്കാൻ നടപടിയില്ല. ‘മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ, വൃത്തിയുള്ള സുസ്ഥിര വടകരക്കായി നമുക്ക് ഒരുമിക്കാം’ കാമ്പയിൻ നടക്കുമ്പോളും നഗരഹൃദയത്തിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻ നഗരസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വർഷങ്ങളായി വടകര മത്സ്യമാർക്കറ്റിന് സമീപത്തെ ഓവുചാലിനോട് ചേർന്ന് കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയാണ്.

കാൽനടക്കാർ കേരള ക്വയർ റോഡിൽ നിന്ന് കോടതി ഭാഗത്തേക്ക് എളുപ്പത്തിൽ കാൽ നടയാത്ര ചെയ്തിരുന്ന ഭാഗമാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്. ശുചിമുറി മാലിന്യമുൾപ്പെടെ നിറഞ്ഞതിനാൽ ഈ ഭാഗത്തേക്ക് നോക്കാൻ പോലും പ്രയാസമാണ്. കാൽനട യാത്രക്കാർക്കുള്ള പടവു കൾ വരെയുള്ള ഇടവഴിയിലാണ് മാലിന്യം നിറ ഞ്ഞ് കിടക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )