മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ സ്വകാര്യ കമ്പനി;പ്രതിഷേധവുമായി നാട്ടുകാർ

മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ സ്വകാര്യ കമ്പനി;പ്രതിഷേധവുമായി നാട്ടുകാർ

  • പീലിക്കുന്ന് ആദിവാസി കോളനിക്ക് സമീപമാണ് സ്വകാര്യവ്യക്തികൾ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
  • ജനവാസമേഖലയിൽ മാലിന്യ പ്ലാന്റിന് ഗ്രാമപ്പഞ്ചായത്ത് അനുമതി നൽകരുതെന്നാ വശ്യപ്പെട്ട് വിവിധസംഘടനകൾ രംഗത്തെത്തി.

വഴിക്കടവ്: ജനവാസ കേന്ദ്രത്തിൽ അറവുമാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി സ്വകാര്യ കമ്പനി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവിലാണ് അറവുമാലിന്യ സംസ്കരണകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി പരിസരവാസികൾ എത്തിയത്. പീലിക്കുന്ന് ആദിവാസി കോളനിക്ക് സമീപമാണ് സ്വകാര്യവ്യക്തികൾ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയത്. ജനവാസമേഖലയിൽ മാലിന്യ പ്ലാന്റിന് ഗ്രാമപ്പഞ്ചായത്ത് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് വിവിധസംഘടനകൾ രംഗത്തെത്തി. ഗ്രാമസഭ വിളിച്ചു ചേർത്ത് മാലിന്യപ്ലാന്റിനെതിരേ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണിത്. കിണർ, പുഴ എന്നിവയ്ക്ക് സമീപത്തുമാണ് മാലിന്യസംസ്ക്‌കരണ പ്ലാൻ്റ് സ്ഥാപിക്കാൻ കമ്പനി ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാനും പ്ലാൻ്റിനെതിരെ പ്രക്ഷോഭമാരംഭിക്കാനും നാട്ടുകാർ തീരുമാനിച്ചു.

വഴിക്കടവിൽ കോഴിമാലിന്യ സംസ്‌കരണയൂണിറ്റ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ജോണി വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിഗണനയിലാ ണെന്നാണ് വിവരം. ആരോഗ്യ ഭീഷണി കണക്കിലെടുത്ത് ഇവിടെ പ്ലാൻ്റ് അനുവദിക്ക രുതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ ആവശ്യപ്പെട്ടു. മാലിന്യപ്ലാന്റ് അനുവദിക്കരുതെന്ന് സിപിഎം പനക്കച്ചാൽ ബ്രാഞ്ച് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )