മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം വർധിക്കും

മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം വർധിക്കും

  • ലെഫ്റ്റ്നന്റ് ഗവർണർ കെ. കൈലാഷനാഥനാണ് വെള്ളിയാഴ്‌ച തീരുമാനം പ്രഖ്യാപിച്ചത്

മാഹി:ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. വില വർധിക്കുന്നത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവർധിത നികുതിയുടെ ഭാഗമായാണ്. ലെഫ്റ്റ്നന്റ് ഗവർണർ കെ. കൈലാഷനാഥനാണ് വെള്ളിയാഴ്‌ച തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിൻ്റെയും ഡീസലിന്റെയും വാറ്റ് അഥവാ മൂല്യവർധിത നികുതി വർദ്ധിപ്പിക്കുന്ന തീരുമാനമാണ് ഇന്ധന വില കൂടുമ്പോൾ മാഹിയിലേക്ക് വെച്ചുപിടിക്കുന്ന ആളുകൾക്കു തിരിച്ചടിയാവുക.

പെട്രോളിന് 2.44 ശതമാനമായും ഡീസലിന് 2.57 ശതമാനമായും വാറ്റ് ഉയരും. മാഹിയിലെ പെട്രോൾ നികുതി 13.32 ശതമാനത്തിൽ നിന്ന് 15.74 ശതമാനമാവും. ഡീസൽ 6.91 ശതമാനത്തിൽ നിന്നും 9.52 ശതമാനമായി മാറും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )