‘മാർക്കോ’യ്ക്ക് ടെലിവിഷനിൽ വിലക്ക് ;പ്രദർശനാനുമതി നിഷേധിച്ച് സിബിഎഫ്സി

‘മാർക്കോ’യ്ക്ക് ടെലിവിഷനിൽ വിലക്ക് ;പ്രദർശനാനുമതി നിഷേധിച്ച് സിബിഎഫ്സി

  • കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം

തിരുവനന്തപുരം :കഴിഞ്ഞ വർഷം വൻ വിജയം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ടെലിവിഷനിലേക്കില്ല.സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (സിബിഎഫ്സി) പ്രദർശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്സി നിരസിച്ചിരിയ്ക്കുകയാണ്.

റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )