
മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടി
- അഞ്ചുമുതൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ആരംഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി. ആർ അനിൽ അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് ഏപ്രിൽ നാലിന് അവധി ആയിരിക്കും.

അഞ്ചുമുതൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു.
CATEGORIES News
