മികച്ച ഫോട്ടോഗ്രാഫർ                               പുരസ്കാരം കെ.അബുബക്കറിന്

മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കെ.അബുബക്കറിന്

  • ആഗസ്റ്റ് 21ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും

പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന മൂന്നാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം മാതൃഭൂമി ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ കെ. അബുബക്കറിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജില്ല കൺവീനർ പി.സക്കീർ ശാന്തിയും അറിയിച്ചു.

ഷാജി വെട്ടിപ്രം ( ദി ന്യൂ ഇന്ത്യൻ എക്പ്രസ് ) 2022 , ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാനി ) 2023 എന്നിവരായിരുന്നു മുൻകാല ജേതാക്കൾ. ആഗസ്റ്റ് 21ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.
കോഴിക്കോട് ജില്ലയിലെ മണിയൂർ സ്വദേശിയാണ്.തൃശ്ശൂർ, മലപ്പുറം ജില്ലയിലും മാതൃഭൂമിയിൽ ഫോട്ടോഗ്രാഫറായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )