
മിനിമം ബാലൻസ് പരിധി 15000 രൂപയാക്കി കുറച്ച് ഐസിഐസിഐ ബാങ്ക്
- സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായാണ് ഉയർത്തിയിരുന്നത്
മുംബൈ: ഒറ്റയടിയ്ക്ക് 50,000 രൂപയാക്കി കൂട്ടിയ മിനിമം ബാലൻസ് പരിധി 15000 രൂപയാക്കി കുറച്ച് ഐസിഐസിഐ ബാങ്ക്. സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായാണ് ഉയർത്തിയിരുന്നത്. പ്രതിഷേധങ്ങളെ തുടർന്നാണ് ഇപ്പോൾ പരിധി കുറിച്ചിരിക്കുന്നത്. ഈ മാസം ആദ്യം മുതൽ സേവിംഗ്‌സ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മെട്രോ, നഗര പ്രദേശങ്ങളിൽ 50,000 രൂപയും അർധ നഗര പ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമീണ മേഖലകളിൽ 10,000 രൂപയും മിനിമം ശരാശരി ബാലൻസ് നിർബന്ധമാക്കിയിരുന്നു. അർധ നഗര പ്രദേശങ്ങളിലേത് 25,000 രൂപയിൽ നിന്ന് 7,500 രൂപയായി കുറച്ചിട്ടുണ്ട്. ഗ്രാമീണ, അർധ നഗര പ്രദേശങ്ങളിലെ പഴയ ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് 5000 രൂപയാണ്.
CATEGORIES News
