
മിന്നൽ പ്രളയത്തിൽ വൻ നാശം
- നൂറോളം പേരെ കാണാതായി
ധരാളി:ഉത്തരാഖണ്ഡിലെ ജനവാസമേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശം. ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് വൻ ദുരന്തുമുണ്ടായത്. ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയു. അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറോളം പേരെ കാണാതായി. മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്.

ഉച്ചക്ക് 1.40ഓടെ ഘീർഗംഗ നദിയിലൂടെ ജലം കുത്തിയൊലിച്ചെത്തുകയായിരുന്നു.ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് ജലമൊഴുകിയത്. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാൽ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോർട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒഴുകി പോയതായാണ് വിവരം.
CATEGORIES News