മിഷൻ ഷവർമ; പൂട്ട് വീണത് 52 കടകൾക്ക്

മിഷൻ ഷവർമ; പൂട്ട് വീണത് 52 കടകൾക്ക്

  • പരിശോധിച്ചവയിൽ പത്തിലൊന്നും പൂട്ടി

കൊച്ചി: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാകുന്നു. അതേ സമയം കേരളത്തിലെ ഷവർമ കടകളിൽ പത്തിലൊന്നിനും അടച്ചു പൂട്ടപ്പെടും. ഷവർമയുടെ ഗുണനിലവാരം ഉറപ്പ് വരുത്താനും വൃത്തി പരിശോധനയും മുൻ നിർത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മൺസൂൺകാല പരിശോധനകളിൽ ഷവർമയ്ക്ക് മാത്രമായി രൂപവത്കരിച്ച സ്ക്വാഡ് ഒന്നര മാസംകൊണ്ട് 512 ഷവർമ കടകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 52 സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. നൂറിലേറെ സ്ഥാപനങ്ങൾക്ക് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട് .

ഷവർമ വിൽക്കുന്ന കടകൾ ഏറെയുള്ള എറണാകുളം ജില്ലയിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ 57 കടകളിലാണ് പരിശോധന നടത്തിയത്. 19 കടകൾക്ക് നോട്ടീസ് നൽകുകയും ആറെണ്ണം പൂട്ടാനുള്ള ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്.

രണ്ട് മാസത്തിനുള്ളിൽ 88,500 രൂപയാണ് എറണാകുളം ജില്ലയിലെ ഷവർമകടകളിൽനിന്നു മാത്രം പിഴയായി ഈടാക്കിയിട്ടുള്ളത്. കേരളത്തിലെ മറ്റു ജില്ലകളിലും സ്ഥിതി ഇതുതന്നെ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )