മിസ്‌റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ടീസർ പുറത്തിറങ്ങി

മിസ്‌റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ടീസർ പുറത്തിറങ്ങി

  • ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റ‌ർ ആൻഡ് മിസിസ് ബാച്ച്‌ലർ ടീസർ എത്തി. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചിത്രം ഓഗസ്റ്റ് 23 ന് തിയറ്ററുകളിൽ എത്തും. ഹൈലൈൻ പിക്‌ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ.ടി.സത്യൻ ആണ്.

ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്‌സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .ഛായാഗ്രാഹണം പ്രദീപ് നായർ ആണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )