മീനമാസപൂജകൾക്കായി ശബരിമല നട തുറന്നു

മീനമാസപൂജകൾക്കായി ശബരിമല നട തുറന്നു

  • കാത്തുനിൽക്കാതെ ദർശനം നടത്താം

പത്തനംതിട്ട :മീനമാസപൂജകൾക്കായി ശബരിമല നട ഇന്നലെ വൈകീട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിച്ച ശേഷമാണ് ഭക്തരെ പടികയറാൻ അനുവദിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിന് നടതുറന്ന് മീനമാസ പൂജകൾ ആരംഭിച്ചു .ഈ മാസം മുതൽ അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ദർശന ക്രമീകരണം ഏർപ്പെടുത്തി.

പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് ഇനിമുതൽ ഫ്ലൈഓവറിൽ കാത്തുനിൽക്കാതെ നേരിട്ട് സോപാനം വഴി ദർശനം നടത്താം.പടികയറി എത്തിയ അയ്യപ്പഭക്തരെ ഫ്ലൈ ഓവറിലേക്ക് കടത്തിവിടാതെ കൊടിമരത്തിന്റെയും ബലിക്കൽ മണ്ഡപത്തിന്റെയും ഇരുവശത്തുകൂടെയാണ് ദർശനത്തിന് കടത്തിവിട്ടത്. 30 മുതൽ 50 സെക്കൻഡുവരെ തീർഥാടകർക്ക് ദർശനം സാധ്യമായി. ദേവസ്വം ബോർഡ് 40 വർഷത്തിനുശേഷം നടപ്പാക്കിയ പുതിയ പദ്ധതിയിൽ തീർഥാടകർ സംതൃപ്തി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )