മീറ്ററിട്ടില്ലെങ്കിൽ ഓട്ടോയ്ക്ക് കൂലിയില്ല- മോട്ടോർ വാഹനവകുപ്പ്

മീറ്ററിട്ടില്ലെങ്കിൽ ഓട്ടോയ്ക്ക് കൂലിയില്ല- മോട്ടോർ വാഹനവകുപ്പ്

  • ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കാനൊരുങ്ങി എംവിഡി

തിരുവനന്തപുരം:സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാതെ സർവീസ് നടത്തുന്നതിന് തടയിടാൻ പുതിയ ആശയവുമായി മോട്ടോർവാഹന വകുപ്പ് രംഗത്ത് . മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനാണ് വകുപ്പിൻ്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം.ഓട്ടോറിക്ഷാ തൊഴിലാളികൾ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റർ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോർ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ ഇത്തരമൊരു തീരുമാനം വരുന്നത്.

കഴിഞ്ഞദിവസം നടന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കണമെന്ന ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് സ്റ്റിക്കർ പതിക്കേണ്ടത്. എന്നാൽ പുതിയ നിയമം പ്രായോഗികമായി എത്രത്തോളം മുന്നോട്ടുപോകുമെന്ന സംശയം ഉയർന്നിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )