
മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി
- സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിൻവാങ്ങുന്നത്
കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേർക്കെതിരേ നൽകിയ പരാതി പിൻവലിക്കുന്നതായി ആലുവയിലെ നടി. സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിൻവാങ്ങുന്നതായി ഇവർ അറിയിച്ചത്.

കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിൻമാറ്റം. നടൻമാർക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിൾ, ബിച്ചു എന്നിവരും കോൺഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരൻ എന്നിവർക്കെതിരായിരുന്നു കേസ്.

CATEGORIES News