മുക്കത്തെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കവർന്നു

മുക്കത്തെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കവർന്നു

  • മോഷ്‌ടാവ്‌ അകത്തു കടന്നത് ഓടു പൊളിച്ച്

മുക്കം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവർന്നു.മോഷ്ടാവ് വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. മുക്കത്തിനടുത്ത് കുമാരനല്ലൂരിൽ ചക്കിങ്ങൽ സെറീനയുടെ വീട്ടിൽ നിന്നാണ് സ്വർണം കളവുപോയത്.നഷ്‌ടമായത് മകളുടെ സ്വർണമാണ്.

ഇന്നലെ രാത്രി വീട്ടുക്കാർ ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിനു പോയ സമയത്തായിരുന്നു മോഷണം.വീട്ടുക്കാർ രാത്രി പത്തുമണിയോടെ വീട്ടിൽ തിരികെ എത്തിയപ്പോൾ കതക് അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെതുടർന്ന് മുക്കം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )