
മുഖ്യമന്ത്രിയുടെ ഗൾഫ് രാജ്യങ്ങളിലേക്കുളള സന്ദർശനത്തിന് ഇന്ന് തുടക്കം
- മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും, പേഴ്ണൽ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൾഫ് രാജ്യങ്ങളിലേക്കുളള സന്ദർശനം ഇന്ന് ആരംഭിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുക.

വൈകീട്ട് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബർ ഒന്ന് വരെ വിവിധ തീയതികളിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്ണൽ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നൽകിയിരിക്കുന്നത്. അതേസമയം സൗദി സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.
CATEGORIES News
