മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി പൃഥ്വിരാജ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി പൃഥ്വിരാജ്

  • സിനിമ ലോകത്തെ നിരവധി താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയിട്ടുണ്ട്

തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടൻ നൽകിയത്.

സിനിമ ലോകത്തെ നിരവധി താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ ദുൽഖർ സൽമാൻ, നയൻതാര, ടൊവീനോ തോമസ്, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി, ശ്രീനിഷ്, അനശ്വര രാജൻ, ജോജു ജോർജ്ജ്, ആസിഫ് അലി, സൗബിൻ ഷാഹിർ, വിക്രം, ചിരഞ്ജീവി, രാംചരൺ, പ്രഭാസ്, അല്ലു അർജുൻ, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക തുടങ്ങിയവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി.

കൂടാതെ മോഹൻലാലിൻ്റെ മാതാപിതാക്കളുടെ പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ നശിച്ചു പോയ സ്കൂ‌ൾ പുനർനിർമിക്കുമെന്നും ദുരന്തഭൂമിയിൽ നേരിട്ടെത്തിയ മോഹൻലാൽ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )