മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ് അനിൽ അക്കര

മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ് അനിൽ അക്കര

  • എന്ഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ വകുപ്പ്, കേന്ദ്ര റവന്യു വിഭാഗം സെക്രട്ടറി എന്നിവർക്കാണ് അനിൽ അക്കര പരാതി നൽകിയത് .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെതിരെ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കര പരാതി നൽകി. എന്ഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ വകുപ്പ്, കേന്ദ്ര റവന്യു വിഭാഗം സെക്രട്ടറി എന്നിവർക്കാണ് അനിൽ അക്കര പരാതി നൽകിയത്

.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് പദ്ധതിയിലെ ഡോളർ കടത്ത് കേസിൽ വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നാലാം പ്രതിയായ ഈജിപ്ഷ്യൻ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.2023 ഫെബ്രുവരി 14 ന് വിവേകിനൊപ്പം ഇഡി നോട്ടീസ് നൽകിയ ഒന്നാം പ്രതി ശിവശങ്കരൻ ഐഎഎസ് റിമാൻഡിലായിരുന്നു. ഈ കേസിൽ വിവേക് കിരണനും ഈജിപ്ഷ്യൻ പൗരൻ ഖാലിദും പങ്കാളികളാണ്.അതിനാൽ ഇവരെ കസ്റ്റഡിയിലെടുക്കണമെന്നാണ് അനിൽ അക്കര നൽകിയ പരാതിയിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )