
മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം മാറ്റിവെച്ചു
- കേന്ദ്രത്തിൽ നിന്നും ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദർശനം മാറ്റിയതായി സൗദിയിലെ സംഘാടക സമിതികൾ അറിയിച്ചു. കേന്ദ്രത്തിൽ നിന്നും ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. സാങ്കേതിക കാരണങ്ങളാൽ മാറ്റിയെന്നാണ് സംഘാടക സമിതി അറിയിച്ചത്.

സൗദിയിൽ സന്ദർശിക്കേണ്ടിയിരുന്ന നവംബർ 17ന് ബഹ്റൈനിലേക്കാണ് മുഖ്യമന്ത്രി എത്തുകയെന്നും സംഘാടക സമിതി പറഞ്ഞു. സൗദിയിലേക്കുള്ള ശ്രമം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.
CATEGORIES News
