
മുഖ്യമന്ത്രി പിണറായി വിജയൻ 23ന് മസ്കറ്റിൽ; പ്രവാസി സംഗമത്തിൽ പങ്കെടുക്കും
- ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം, സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ 23നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മസ്‌കറ്റ്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രവാസി സംഗമം 24ന് മസ്കറ്റിൽ. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വർഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. 22ന് തിരുവനന്തപുരത്ത് നിന്ന് തിരിയുന്ന മുഖ്യമന്ത്രി 23ന് പുലർച്ചെ മസ്കത്തിലെത്തും.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം, സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ 23നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 25ന് സലാലയിലെ അൽ ഇത്തിഹാദ് അവസരത്തിലാണ് പരിപാടി. ഒമാനിലെ പരിപാടികളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകർ.
CATEGORIES News
