
മുണ്ടക്കൈ: രക്ഷാദൗത്യം ഊർജ്ജിതം; മരണം156
- നിലമ്പൂർ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു
മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടാം ദിനം രക്ഷാദൗത്യം ഊർജ്ജിതമായിതുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. കാലാവസ്‌ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തും. മരണം156 ആയി ഉയർന്നു. 91 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുട പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 191 പേർ ചികിൽസയിൽ.
നിലമ്പൂരിൽ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ചാലിയാർ പുഴയിൽ നിന്ന് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പോത്തുകല്ലിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്. നിലമ്പൂർ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു.
CATEGORIES News